മുംബൈ: പുണെയിൽനിന്ന് 350 കിലോമീറ്റർ നടന്ന് 21കാരൻ ജന്മനാടായ പർഭണിയിൽ എത്തിയത് ക ോവിഡുമായി. പുണെയിൽ ഉപജീവനത്തിനിടെ ലോക്ഡൗണിൽ കുടുങ്ങിയ യുവാവ് രണ്ടും കൽപിച്ച് നടന്ന് നാടണയുകയായിരുന്നു.
രോഗലക്ഷണങ്ങൾ പ്രകടമാവുകയും തുടർന്ന് ആശുപത്രിയിലുമായി. വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യുവാവുമായി അടുത്ത ബന്ധം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്രയിലെ കോവിഡ് മുക്തമായ 20 ജില്ലകളിൽ ഒന്നായിരുന്ന ഇതുവരെ പർഭണി.
36 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. ഇതോടെ കോവിഡ് വ്യാപിച്ച ജില്ലകൾ 17 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.