ന്യുഡൽഹി: കോവിഡ് പ്രതിരോധം ശക്തമാക്കിയ രാജ്യത്ത് നടപടികൾ ഊർജിതമാക്കി റെയിൽവേയും. റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലുമുൾപെടെ മാസ്കിടാത്തവർക്ക് 500 രൂപ പിഴയിടാൻ ഇന്ത്യൻ റെയിൽവേസ് തീരുമാനം. നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനയമായതിനാൽ മാസ്ക് അനിവാര്യമാണെന്നു കണ്ടാണ് നടപടി.
റെയിൽവേ പരിസരങ്ങളിലും ട്രെയിൻ യാത്രയിലും മാസ്കിടാത്തവർക്ക് മാത്രമല്ല, തുപ്പുന്നവർക്കും കിട്ടും 500 രൂപ പിഴ. അടുത്ത ആറു മാസത്തേക്കാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക. റെയിൽവേ നിയമ പ്രകാരം മാസ്കിടാത്തത് കുറ്റകൃത്യമായും പുതിയ ഉത്തരവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച 2.3 ലക്ഷത്തിലേറെ പേരിലാണ് പുതുതായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.