മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ പുനഃസ്ഥാപിക്കാൻ ഒരുങ്ങി ഡൽഹി; ബുധനാഴ്ച യോഗം ചേരും

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെ മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തൽ പുനഃസ്ഥാപിച്ചേക്കും. ഏപ്രിൽ ഏഴിന് ഡൽഹിയിൽ 1.68 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏപ്രിൽ 16ന് 5.33 ശതമാനമായി. 461 കേസുകളാണ് ഡൽഹിയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്.

നേരത്തെ പ്രതിദിന കേസുകൾ 30ൽ താഴെ എത്തിയിരുന്നു. കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച യോഗം ചേരും. മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ചുമത്തൽ, പ്രതിദിനം 25,000 പരിശോധന തുടങ്ങിയ നടപടികൾ യോഗത്തിന്റെ പരിഗണനക്ക് വരും.

മാർച്ച് 31ന് ചേർന്ന യോഗത്തിലാണ് മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തൽ ഒഴിവാക്കാൻ തീരുമാനിച്ചത്. കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം വീണ്ടും പുനഃസ്ഥാപിക്കാനൊരുങ്ങുന്നത്. 

Tags:    
News Summary - COVID-19 situation in Delhi: Delhi: Doctors recommend bringing back mask mandate and test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.