ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,082 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,09,788 ആയി ഉയർന്നു. 492 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ ആകെ മരണം 1,35,715 ആയി ഉയർന്നു. നിലവിൽ 4,55,555 പേരാണ് ചികിൽസയിലുള്ളത്. 87,18,517പേർ ഇതുവരെ രോഗമുക്തി നേടി. 39,379 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. തുടർച്ചയായ 20ാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 50,000ത്തിനും താഴെയാകുന്നത്.
അതേസമയം, കോവിഡ് വാക്സിൻ പരീക്ഷണങ്ങളിലും ഇന്ത്യ അതിവേഗം മുന്നോട്ട് പോവുകയാണ്. വാക്സിൻ വിതരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ പുണെ, ഹൈദരാബാദ്, അഹ്മദാബാദ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.