ന്യൂഡൽഹി: കോവിഡിന്‍റെ വ്യാപനം കുറക്കാൻ എൻ 95 അല്ലെങ്കിൽ കെ.എൻ 95 മാസ്കുകൾ ഉപയോഗിക്കണമെന്ന് വിദഗ്ധർ. കോവിഡ് വായുവിലൂടെ പകരുമെന്ന ലാൻസെറ്റ് പഠനത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം.
വായുവിലൂടെ വൈറസ് പടരുന്നത് തടയാൻ എൻ.95, കെ.എൻ 95 മാസ്കുകൾ ഉപയോഗിക്കുന്നത് മാത്രമാണ് പോംവഴിയെന്ന് ആരോഗ്യവിദഗ്ധൻ ഡോ.ഫഹീം യൂനസ് പറഞ്ഞു. ഓരോ 24 മണിക്കൂറിലും മാസ്ക് മാറ്റണം. ഇതിനായി കൂടുതൽ മാസ്കുകൾ കൈയിൽ കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടച്ചിട്ട മുറികളിൽ വായൂവിലൂടെ കോവിഡ് വൈറസ് പടരാൻ സാധ്യതയുണ്ടെന്നായിരുന്നു ലാൻസെറ്റ് പഠനം. ഇതിനുള്ള പ്രതിവിധിയായാണ് ഇത്തരം മാസ്കുകൾ ധരിക്കാനുള്ള നിർദേശം പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.