മുംബൈ: മഹാരാഷ്ട്രയിൽ പ്രതിദിനം സ്ഥിരീകരിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോർ മരണസംഖ്യ കൂടുന്നു. ദിനേന മരിക്കുന്നവരുടെ എണ്ണം ബുധനാഴ്ച നൂറ് കടന്നു. 105 പേരാണ് മരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ മരണമാണിത്. ചൊവ്വാഴ്ച 97 പേരാണ് മരിച്ചത്. അതിന് മുമ്പ് 65ൽ താഴെയായിരുന്നു പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട മരണം.
പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം നേരത്തെ 3,000 കടന്നെങ്കിൽ കഴിഞ്ഞ മൂന്ന് ദിവസമായി എണ്ണം കുറഞ്ഞു. 2,190 പേർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരച്ചത്. ഇതിൽ 1,044 പേർ മുംബൈയിൽ നിന്നാണ്. ഇതോടെ മഹാരാഷ്ട്രയിൽ ഇതുവരെയുള്ള രോഗികളുടെ എണ്ണം മുംബൈയിലെ 34,018 ഉൾപ്പെടെ 56,948 ആയി ഉയർന്നു. 1,897 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്.
മുംബൈയിലെ ധാരാവി ചേരിയിലും പ്രതിദിനം സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ബുധനാഴ്ച ഒമ്പത് േപർക്കാണ് രോഗം കണ്ടെത്തിയത്. ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ ധാരാവിയിലെ രോഗികളുടെ എണ്ണം 1,639 ആയും മരണം 61 ആയും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.