കോവിഡ് പോസിറ്റിവിറ്റി നിരക്ക്: ഡൽഹിയിൽ രേഖപ്പെടുത്തിയത് 31.9 ശതമാനം

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് നിരക്കിൽ പിന്നെയും വർധന. ശനിയാഴ്ച രേഖപ്പെടുത്തിയ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 31.9 ശതമാനമായാണ് വർധിച്ചത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ നിരക്കാണ് ശനിയാഴ്ച രേഖപ്പെടുത്തിയിട്ടുള്ളത്. 1,396 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ 30.6 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏപ്രിൽ ആദ്യവാരത്തിൽ തന്നെ കോവിഡ് നിരക്ക് കുതിച്ചുയർന്നിരുന്നു. ഏപ്രിൽ 11ന് 980 ഉം, ഏപ്രിൽ 12ന് 1,149 ഉം, ഏപ്രിൽ 13ന് അത് 1,527 ആയും വർധിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ചത്തെ ആരോഗ്യ ബുള്ളറ്റിൻ സർക്കാർ പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്ച 3,906 കോവിഡ് പരിശോധനകളാണ് നടത്തിയത്. 4,631 കോവിഡ് ബാധിതരാണ് നിലവിലുള്ളത്. അതിൽ 267 പേർ ആശുപത്രികളിൽ ചികിത്സയിലാണ്, 93 പേർ ഓക്സിജന്റെ സഹായത്താൽ ഐ.സി.യുവിലും ബാക്കി 12 പേർ വെന്റിലേറ്ററുകളിലും തുടരുകയാണ്.

7,951 ഓളം കിടക്കകളാണ് കോവിഡ് ചികിത്സ ആശുപത്രികളിലുള്ളത്. അതിൽ ഇതുവരെ 3.36(267)ശതമാനം മാത്രം ആളുകളാണ് ചികിത്സയിലുള്ളത്. 200ഓളം കിടക്കകൾ കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ലഭ്യമാണ്. 

Tags:    
News Summary - Covid -Delhi recorded 31.9 percent of positivity rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.