കോവിഡി​െന പ്രതിരോധിക്കാൻ ആന്‍റിബോഡി കോക്​ടെയിൽ; വില 59,750 രൂപ

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ആന്‍റിബോഡി കോക്​ടെയിലുമായി മരുന്ന്​ നിർമാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ്​ ഒരു ഡോസിന്‍റെ വില. ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ്​ രോഗികൾക്കാണ്​ മരുന്ന്​ നൽകുക.

കാസ്​റിവിമ്പ്​, ഇംഡെവിമ്പ്​ തുടങ്ങിയ ആന്‍റി​ബോഡുകളുടെ കോക്​ടെയിലാണ്​ വിതരണം ചെയ്യുക. ജൂൺ മധ്യത്തോടെ ഇത്​ വിപണിയിലെത്തുമെന്നാണ്​ സൂചന. 2,00,000 രോഗികൾക്കുള്ള മരുന്നാവും ആദ്യം വിതരണം ചെയ്യുക.

കാസ്​റിവിമ്പ് 600 മില്ലി ഗ്രാമും ഇംഡെവിമ്പ്​ 600 മില്ലിഗ്രാമുമാണ്​ കോക്​ടെയിലിലുണ്ടാവുക. നികുതിയുൾപ്പടെ ഒരു ഡോസിന്​ 59,750 രൂപയായിരിക്കും വില. രണ്ട്​ ഡോസുള്ള കോക്​ടെയിലിന്​ 1,19,500 രൂപയും നൽകണം. പ്രമുഖ ആശുപത്രികളിലൂടേയും കോവിഡ്​ കെയർ സെന്‍ററുകളിലൂടേയും മരുന്ന്​ വിതരണം ചെയ്യും. സെൻട്രൽ ഡ്രഗസ്​ സ്റ്റാൻഡേർഡ്​ ഓർഗനൈസേഷൻ മരുന്നിന്‍റെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയിട്ടുണ്ട്​.

Tags:    
News Summary - Covid: Roche’s antibody cocktail launched in India at Rs 59,750 per patient, Cipla to market it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.