കോവിഡ്​ ഭീതിയിൽ ബന്ധുക്കളും നാട്ടുകാരും കൈയൊഴിഞ്ഞു; ഭർത്താവിൻറെ മൃതദേഹം ഭാര്യ സംസ്​കരിച്ചു

ഭുവനേശ്വർ: കോവിഡ്​ ഭീതിയെ തുടർന്ന്​ ബന്ധുക്കളു​ം നാട്ടുകാരും മൃതദേഹം സംസ്​കരിക്കാൻ തയാറാകാത്തതിനെ തുടർന്ന്​ ഭർത്താവി​െൻറ മൃതദേഹം ഭാര്യ സംസ്​കരിച്ചു. ഒഡീഷയിലെ മാൽകൻഗിരിയിലാണ്​ സംഭവം.

​ബ്ലോക്ക്​ എജ്യൂക്കേഷൻ ഓഫിസറായ കൃഷ്​ണ നായിക്കാണ്​ മരിച്ചത്​.​ ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ രണ്ടു ദിവസം മുമ്പാണ്​ ഇദ്ദേഹത്തെ ജയ്​പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആരോഗ്യനില വഷളായതോടെ സഹീദ്​ ലക്ഷ്​മൺ നായക്​ മെഡിക്കൽ കോളജിലേക്ക്​ മാറ്റി. ഇദ്ദേഹത്തി​െൻറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായിരുന്നു.

മെഡിക്കൽ കോളജി​ൽവെച്ച്​ ആരോഗ്യനില മോശമായതോടെ വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക്​ കൊണ്ടു​േപാകാൻ ഡോക്​ടർമാർ നിർദേശിക്കുകയായിരുന്നു. എന്നാൽ വഴിമധ്യേ ആംബുലൻസിൽവെച്ച്​ കൃഷ്​ണ നായിക്ക്​ മരിച്ചു. തുടർന്ന്​ മൃതദേഹം ജന്മസ്​ഥലത്ത്​ എത്തിച്ചു.

എന്നാൽ കൃഷ്​ണ നായിക്ക്​ കോവിഡ്​ ബാധിച്ചാണ്​ മരിച്ചതെന്ന സംശയത്തെ തുടർന്ന്​ സംസ്​കാര ചടങ്ങുകൾ നടത്താൻ ബന്ധുക്കളോ നാട്ടുകാരോ തയാറായില്ല. മറ്റു വഴികളില്ലാതെ വന്നതോടെ നായിക്കി​െൻറ ഭാര്യ മൃതദേഹം സംസ്​കരിക്കാൻ തയാറാകുകയായിരുന്നു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്​കാര ചടങ്ങുകൾ. പി.പി.ഇ കിറ്റ്​ ധരിച്ചെത്തിയാണ്​ ഭർത്താവി​െൻറ സംസ്​കാര ചടങ്ങുകൾ ഭാര്യ നടത്തിയത്​. 

Tags:    
News Summary - covid scare relatives refuse Wife cremates husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.