ന്യൂഡൽഹി: ജനങ്ങളിൽ പ്രതിരോധശേഷി കുറയുന്നത് പുതിയ കോവിഡ് തരംഗങ്ങൾക്ക് കാരണമായേക്കാമെന്നും ഇത് നേരിടാൻ ഇന്ത്യയ്ക്ക് ശക്തമായ രോഗ നിരീക്ഷണവും ഉയർന്ന വാക്‌സിൻ കവറേജും ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ റീജ്യനൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിങ്. 2022 ന്‍റെ തുടക്കത്തിൽ ഒമിക്‌റോൺ തരംഗത്തിൽ അവസാനമായി കണ്ട നിലയിലേക്ക് കൊവിഡ് കേസുകളുടെ വർധനവ് ഇന്ത്യയിൽ ഇപ്പോൾ കാണുന്നു. ഇത് കരുതിയിരിക്കണമെന്നും അവർ മുന്നറിയിപ്പു നൽകി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശനിയാഴ്ച 6,155 പുതിയ കോവിഡ് -19 അണുബാധകൾ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകളുടെ എണ്ണം 31,194 ആയി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകൾ 6,000 കടന്നത്. ഇതിനികം 14 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് വാക്സിൻ ശക്മാക്കണം. കോവിഡ് മരണങ്ങളും രോഗത്തിന്‍റെ ഗുരുതരാവസ്ഥയും തടയുന്നതിന് വാക്സിനേഷൻ സഹായകമാവുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.