കോവിഷീൽഡ്​ ഒറ്റ ഡോസ്​ മതിയോ എന്ന്​ കേന്ദ്രം വിലയിരുത്തുന്നു

ന്യൂഡൽഹി: രാജ്യത്ത്​ വാക്​സിൻ ക്ഷാമം രൂക്ഷമായിരിക്കെ, കോവിഡിനെ പ്രതിരോധിക്കാൻ കോവിഷീല്‍ഡ് വാക്​സി​െൻറ ഒറ്റ ഡോസ്​ ഫലപ്രദമാണോ എന്ന്​ കേന്ദ്രം പരിശോധിക്കുന്നു. വാക്‌സിന്‍ ട്രാക്കിങ്ങിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്താവും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുക.

കോവിഷീല്‍ഡ് വൈറല്‍ വെക്ടര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമായി നിര്‍മിച്ച വാക്‌സിനാണ്. അതുപോലെ നിര്‍മിക്കപ്പെട്ട ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിൻ അമേരിക്കയിൽ ഒറ്റ ഡോസാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. ആഗസ്‌റ്റോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുന്നതിനായി മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെതന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നതായി നാഷനല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്​ ഓണ്‍ ഇമ്യൂണൈസേഷനു കീഴിലുള്ള കോവിഡ് പ്രവര്‍ത്തക സമിതിയുടെ ചെയര്‍മാന്‍ ഡോ. എൻ.കെ അറോറ വ്യക്തമാക്കി. കോവിഷീൽഡ്​ ആദ്യ വാക്​സിനും രണ്ടാം വാക്​സിനും തമ്മിലുള്ള ഇടവേള നേര​േത്ത വർധിപ്പിച്ചിരുന്നു. രാജ്യത്ത്​ ഏറ്റവുമധികം വാക്​സിൻ​ ഡോസ്​ വിതരണം ചെയ്​തത്​ കോവിഷീൽഡാണ്​.

Tags:    
News Summary - covishield whether a single dose is sufficient ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.