ജയ്പൂർ: രാജസ്ഥാനിലെ ചിറ്റോർഗഡിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചൽപൂർ സ്വദേശി ബാബു ലാൽ ഭിൽ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പിന്‍റു എന്നയാളെ ഗുരുയതര പരിക്കുകളോടെ ആശുപത്രിയി്യൽ പ്രവേശിപ്പിച്ചു.
വാഹനത്തിൽ സഞ്ചരിക്കവേ ബേഗു എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആൾക്കൂട്ടം വാഹനം തടയുകയായിരുന്നു. പിന്നാലെ വാഹനത്തിൽ നിന്ന് ഇയാളെ പിടിച്ചിറക്കിയ ആൾക്കൂട്ടം മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു.
'പശുക്കളെ വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന രണ്ടുപേരെ ഒരുകൂട്ടം ആളുകൾ മർദിക്കുന്നുവെന്ന് അർധരാത്രിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ചു. ഞങ്ങൾ സംഭവസ്ഥലത്തെത്തുമ്പോൾ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ രണ്ടുപേരെ ആക്രമിക്കുന്നത് കണ്ടു' -ഉദയ്പൂർ റേഞ്ച് ഐ.ജി സത്യവീർ സിംഗ് പറഞ്ഞു.
'ആക്രമികൾ അവരുടെ രേഖകളും മൊബൈൽ ഫോണും കൈക്കലാക്കി. പൊലീസിനെ കണ്ടതോടെ ഓടിേപായി. ഉദ്യോഗസ്ഥർ ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലാക്കിയെങ്കിലും ബാബു മരിച്ചിരുന്നു. പിന്‍റുവിന്‍റെ നില ഇപ്പോൾ തൃപ്തികരമാണ്' -സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.