നാഗ്പുർ: ഗോരക്ഷക ഗുണ്ടകൾ മർദിച്ചവശനാക്കിയ ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവായ മുസ്ലിം യുവാവിെൻറ കൈവശമുണ്ടായിരുന്നത് ഗോമാംസം തന്നെയെന്ന് പൊലീസ്. കടോൾ താലൂക്ക് ന്യൂനപക്ഷ മോർച്ച നേതാവായ സലിം ഷായെയാണ് (31) ഗോമാംസം കൊണ്ടുപോയെന്നാരോപിച്ച് ബുധനാഴ്ച വൈകീട്ട് ഗോരക്ഷക ഗുണ്ടകൾ മർദിച്ചത്.
സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സലിം ഷായിൽനിന്ന് പിടിച്ചെടുത്ത ഇറച്ചി ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നുവെന്നും അതിെൻറ ഫലം വന്നപ്പോഴാണ് ഗോമാംസം തന്നെയാണെന്ന് സ്ഥിരീകരിച്ചതെന്നും നാഗ്പുർ റൂറൽ പൊലീസ് സൂപ്രണ്ട് ശൈലേഷ് ബൽക്കാവ്ദെ പറഞ്ഞു. ഷാക്കെതിരെ നിയമാനുസൃത നടപടിയുണ്ടാകുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷായെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ബി.െജ.പി നാഗ്പുർ യൂനിറ്റ് പ്രസിഡൻറ് രാജീവ് പൊട്ദർ പറഞ്ഞു. തങ്ങൾ ഇപ്പോൾ തന്നെ പ്രശ്നത്തിലാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും ഷായുടെ കുടുംബാംഗം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.