ന്യൂഡൽഹി: രാജസ്ഥാനില്‍ ഗോരക്ഷയുെടയും മതവിദ്വേഷത്തിെൻറയും പേരിൽ കൊലനടത്തുന്നവർക്കും നിയമം കൈയിലെടുക്കുന്നവർക്കും സർക്കാർ തണലൊരുക്കുകയാണെന്ന് ഭൂമി അധികാര്‍ ആന്ദോളെൻറ നേതൃത്വത്തിൽ ഇരകളുടെ വീടുകൾ സന്ദർശിച്ച വസ്തുതാന്വേഷണ സംഘം. േഗാരക്ഷകഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽവാർ സ്വദേശി പെഹ്ലുഖാൻ, ഭരത്പുർ സ്വദേശി ഉമർഖാൻ, വിദ്വേഷത്തിെൻറ പേരിൽ കൊല്ലപ്പെട്ട അഫ്റസൂൽ, മുനിസിപ്പൽ ജീവനക്കാർ കൊലപ്പെടുത്തിയ ജാഫർഖാൻ തുടങ്ങിയവരുടെ വീടുകളാണ് സംഘം സന്ദർശിച്ചത്. ക്ഷീരകർഷകരായ പെഹ്ലുഖാനും ഉമർഖാനും കന്നുകാലിക്കടത്തുകാരാണെന്ന സംഘ്പരിവാർ ആരോപണം െപാലീസും ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ്.
ഇവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന സന്ദേശമാണ് പൊലീസ് കൈമാറുന്നത്. പെഹ്ലുഖാെൻറ മരണമൊഴിയില്‍ പറഞ്ഞ നാല് പേരുകള്‍ പൊലീസ് ഒഴിവാക്കി. എന്തുചെയ്താലും സംരക്ഷിക്കുമെന്ന് ആക്രമികള്‍ക്ക് ഉറപ്പുള്ളതിനാല്‍ ഒരു ഭയവുമില്ലെന്നും സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് സംഭവങ്ങളിലൊന്നും പ്രതികരിക്കുന്നില്ലെന്നും പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി. ഉമർഖാെൻറ ഘാട്ട്മികഗ്രാമത്തിലെ 450 കുടുംബങ്ങളിൽ 400ഉം മുസ്ലിംകളാണ്. എല്ലാ കുടുംബങ്ങളിലും പശുക്കളുണ്ട്. ഉപജീവനമാര്‍ഗം പാൽവിതരണമാണ്. എന്നാൽ, പശുക്കളെ വാങ്ങാേനാ വിൽക്കാനോ പുതിയ സാഹചര്യത്തിൽ ഇവർക്കാകുന്നില്ലെന്നും സംഘം പറഞ്ഞു.
ജാഫര്ഖാെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് ആെരയും അറസ്റ്റ് ചെയ്തിട്ടില്ല. അഫ്റസൂലിെന പച്ചക്ക് തീകൊളുത്തിക്കൊന്ന രാജ്സമന്ദിൽ സംഘ്പരിവാറിെൻറ നേതൃത്വത്തില്‍ സാമുദായിക ഐക്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. 30 ശതമാനത്തോളം മുസ്ലിംകളുള്ള രാജ്സമന്ദിൽ ഇത്രയും കാലം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. രാജസ്ഥാനിൽ വ്യത്യസ്തമായി സാമുദായികമൈത്രിയുള്ള മേഖലയില്‍ വെറുപ്പ് പടര്‍ത്തുകയെന്ന സംഘ്പരിവാര്‍ ഗൂഢപദ്ധതിയാണ് സംഭവത്തിന് പിന്നിലെന്ന് പ്രതിനിധിസംഘത്തിലുണ്ടായിരുന്ന കെ.കെ. രാേഗഷ് എം.പി പറഞ്ഞു.
വിജു കൃഷ്ണന്, പി. കൃഷ്ണപ്രസാദ്, ദേവേന്ദ്രസിങ് ചൗഹാന്, ദീരേന്ദ്ര ഭാദൗര്യ, ബിലാല്‍ ഖാന്, മുജാഹിദ് നഫീസ്, അഡ്വ. രാജേന്ദര്‍ സിങ്, എസ്. തിരുനാവക്കരശ്, മനോജ് കുമാര്‍, അഡ്വ. സുരേന്ദ്രനാഥ്, അഡ്വ. രശ്മിത, അഡ്വ. സുഭാഷ് ചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.