ഭോപ്പാൽ: പശുവിൻെറ മൂത്രമാണ് തൻെറ കാൻസർ മാറ്റിയതെന്ന് ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സാധ്വ ി പ്രജ്ഞാ സിങ് ഠാക്കൂർ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ പ്രജ്ഞ ഇന്ത്യ ടുഡേ ടിവിയോട് സംസാരിക്കവേയാണ് ഇക ്കാര്യം വെളിപ്പെടുത്തിയത്.
ഞാൻ ക്യാൻസർ രോഗിയായിരുന്നു. പശുവിൻ മൂത്രവും പഞ്ചഗവ്യ ആയുർവേദ ഔഷധങ്ങളും ഉപയോഗിച്ചാണ് രോഗം ചികിത്സിച്ചത്. പരമ്പരാഗത ഹിന്ദു അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യ. അഞ്ച് പശു ഉൽപന്നങ്ങൾ ഉപയോഗിച്ചാണിത് തയ്യാറാക്കുന്നത്. ചാണകം, മൂത്രം, പാൽ എന്നിവയാണ് ഇവയിലെ മൂന്ന് ഘടകങ്ങൾ.തൈരും നെയ്യും ആണ് മറ്റുള്ളവ. ഇത് ഉചിതമായ അനുപാതത്തിൽ ചേർത്താണ് ഉണ്ടാക്കുക.
ഈ ഒൗഷധത്തിൻെറ ഫലപ്രാപ്തിയുടെ ജീവിക്കുന്ന ഒരു ഉദാഹരണമാണ് താനെന്നാണ് സാധ്വി വാദിക്കുന്നത്. പശുവിനെ ദിവസവും തിരുമ്മിയാൽ നമ്മുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ പല സ്ഥലങ്ങളിലും പശുക്കളോടുള്ള പെരുമാറ്റം സങ്കടകരമായിരുന്നുവെന്നും അവർ പരിഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.