ക്ഷാമത്തിന്​ പിന്നാലെ വാക്​സിൻ രജിസ്​ട്രേഷൻ സൈറ്റി​െൻറ പ്രവർത്തനവും തകരാറിലായി

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ രജിസ്​ട്രേഷൻ സൈറ്റായ​ കോവിൻ.ജിഒവി.ഇൻ സ്​തംഭിച്ചു. 18 വയസ്സിനും 44 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കായി കോവിഡ്​ വാക്സിന്​ വേണ്ടി രജിസ്ട്രേഷനായി തുറന്ന്​ നൽകിയതിന്​ പിന്നാലെയാണ്​ വെബ്​സൈറ്റി​െൻറ പ്രവർത്തനം നിലച്ചത്​. ഇന്ന്​ വൈകുന്നേരം നാല്​ മണിമുതലാണ്​ 18 വയസ്​ മുതലുള്ളവർക്ക്​ രജിസ്​ട്രേഷൻ അനുവദിച്ചത്​.

ലോഗിൻ ചെയ്യാൻ ശ്രമിക്കു​േമ്പാൾ നിരവധി പ്രശ്​നങ്ങളാണ്​ നേരിട​ുന്നതെന്ന്​ രജിസ്​​റ്റർ ചെയ്യാൻ ശ്രമിച്ചവർ ട്വിറ്ററിൽ കുറിച്ചു. സെർവർ പ്രശ്​നങ്ങൾക്ക്​ പുറമെ,മൊബൈൽ നമ്പർ നൽകിയാലും ഒ.ടി.പി പലർക്കും ലഭിക്കുന്നില്ല.

ചിലർക്കാണെങ്കിൽ സൈറ്റിൽ പ്രവേശിക്കാൻ പോലും കഴിയുന്നില്ല. കോവിൻ സെർവറിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുവെന്നും പിന്നീട് ശ്രമിക്കുക എന്ന അറിയിപ്പാണ്​ ചിലർക്ക്​ ലഭിക്കുന്നത്​. ചിലർക്കാണെങ്കിൽ കുറച്ച്​ മിനിട്ടുകൾക്ക്​ ശേഷം 504 gateway time-out Error എന്ന അറിയിപ്പുമാണ്​ ലഭിക്കുന്നത്​.



വ്യാപകമായി തകരാർ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെ #CoWINdown, #crashed, #OTPs പോലുള്ള ഹാഷ്‌ടാഗുകൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ ട്വിറ്ററിൽ ട്രെൻഡിങ്ങുമായി.


വാക്​സിൻ ക്ഷാമത്തിന്​ പിന്നാലെ രജിസ്​ട്രേഷൻ സൈറ്റ്​ തകരാറിലായതിന്​ പിന്നാ​ലെ ജനങ്ങൾ കടുത്ത പ്രതിഷേധമാണ്​ ​സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്നത്​.

Tags:    
News Summary - CoWIN portal facing server issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.