ന്യൂഡൽഹി: ബി.ജെ.പിയെ മുഖ്യശത്രുവാക്കിയുള്ള രേഖയാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് തോെറ്റന്നും ജയിെച്ചന്നും തീരുമാനിക്കുന്നതിനല്ല കേന്ദ്ര കമ്മിറ്റിയിൽ വോെട്ടടുപ്പ് നടന്നത്. പി.ബി രേഖ ഭേദഗതിയോടെയാണ് അംഗീകരിച്ചത്.
കരട് രാഷ്ട്രീയ പ്രമേയത്തിൽ അവസാന തീരുമാനം എടുക്കാനുള്ള അവകാശം പാർട്ടി കോൺഗ്രസിനാണെന്നും തെൻറ ബദൽരേഖ സി.സി തള്ളിയശേഷം കൊൽക്കത്തയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് കരട് രാഷ്ട്രീയ പ്രമേയത്തിെൻറ മുഖ്യലക്ഷ്യം.
അഞ്ചു വിഷയങ്ങളിൽ ഉൗന്നിയാണ് ഇൗ നിഗമനത്തിൽ എത്തിയത്. ബി.ജെ.പി സർക്കാറിെൻറ സാമ്പത്തിക നയങ്ങൾ ജനങ്ങൾക്കുേമൽ വൻ ഭാരം അടിച്ചേൽപിക്കുന്നു. വർഗീയ ധ്രുവീകരണത്തിലൂടെയും സാമൂഹിക െഎക്യം ഇല്ലാതാക്കിയും രാജ്യത്തിെൻറ െഎക്യവും അഖണ്ഡതയും അപകടത്തിലാക്കുന്നു. പാർലമെൻററി സ്ഥാപനങ്ങളെ തകർക്കുന്നു, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ കവരുന്നു.
അമേരിക്കൻ സാമ്രാജ്യത്വത്തിന് രാജ്യ താൽപര്യം അടിയറവെച്ചു. എല്ലാ മേഖലയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നുകൊടുക്കുന്നു. സമ്പദ് വ്യവസഥയെ സ്വകാര്യവത്കരിക്കുന്നു. ഇൗ നയങ്ങളെ ചെറുത്തുതോൽപിക്കാൻ മതേതര, ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്നത് 2002ലെ 17ാം പാർട്ടി കോൺഗ്രസ് മുതലുള്ള നിലപാടാണ്. അതാണ് സി.പി.എമ്മിെൻറ തുടർച്ചയായ നിലപാട്.
കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ ഉണ്ടാവില്ല. അതേസമയം ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുകയും ചെയ്യും. ഇതിനുവേണ്ടി അടവുനയം അന്നത്തെ മൂർത്ത രാഷ്ട്രീയ സാഹചര്യം പരിേശാധിച്ച് തെരഞ്ഞെടുപ്പു കാലത്ത് തീരുമാനിക്കും. അടുത്ത മൂന്നുവർഷത്തെ രാഷ്ട്രീയ നിലപാടിനാണ് സി.സി അംഗീകാരം നൽകിയത്. ഇൗ കരട് പ്രമേയം പാർട്ടി കോൺഗ്രസിലേക്ക് പോവും. അവിടെവെച്ചാവും അന്തിമ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.