ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം. കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശം. റിപ്പോർട്ടിൽ യാത്രക്കെതിരായ കേരള നേതാക്കളുടെ വിമർശനം രാഷ്ട്രീയരേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ദക്ഷിണേന്ത്യയിൽ ഭാരത് ജോഡോ യാത്ര മികച്ച പ്രതികരണമുണ്ടാക്കി. കോൺഗ്രസിനെ ഒന്നിപ്പിക്കാനും ജനബന്ധം വീണ്ടെടുക്കാനുള്ള ശ്രമമായി ഭാരത് ജോഡോ യാത്രയെ കാണണം. ബി.ജെ.പി ശക്തികേന്ദ്രങ്ങളിലെത്തുമ്പോൾ യാത്രയുടെ പ്രതികരണമെന്താണെന്ന് നോക്കണമെന്നും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലുണ്ട്.
തമിഴ്നാട്ടിലെ കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് യാത്രക്ക് ലഭിച്ചത്.
നിലവിൽ മഹാരാഷ്ട്രയിലെ അകോലയിലാണ് രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയും പര്യടനം നടത്തുന്നത്. 70 ദിവസം കൊണ്ട് യാത്ര ആറ് സംസ്ഥാനങ്ങളും 30 ജില്ലകളും പിന്നിട്ടു. പദയാത്ര കശ്മീരിലെത്താൻ 1633 കിലോമീറ്റർ കൂടി ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.