ന്യൂഡൽഹി: ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മൗ മണ്ഡലത്തിൽ നിന്ന് മുഖ്തർ അൻസാരിക്ക് പകരം സംസ്ഥാന അധ്യക്ഷൻ ഭീം രാജ്ഭർ മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
മാഫിയ ബന്ധമുള്ളവർക്ക് യു.പി തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകില്ലെന്ന് ട്വിറ്ററിലൂടെയാണ് മായാവതി അറിയിച്ചത്. അധികാരത്തിലെത്തിയാൽ ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നത് തടയാൻ ഒരാളും ഉണ്ടാകാതിരിക്കാൻ സ്ഥാനാർഥികളെ നിശ്ചയിക്കുേമ്പാൾ ശ്രദ്ധിക്കാൻ പാർട്ടി നേതാക്കൾക്ക് നിർദേശം നൽകി.
കഴിഞ്ഞ മാസം മുഖ്താർ അൻസാരിയുടെ സഹോദരനും മുൻ ബി.എസ്.പി എം.എൽ.എയുമായ സിഗ്ബത്തുല്ല അൻസാരിയും അനുയായികളും സമാജ്വാദി പാർട്ടിയിൽ ചേർന്നിരുന്നു.
മാഫിയ നേതാവായ അൻസാരിയുടെ സഹോദരനെ പാർട്ടിയിലെടുത്ത സംഭവത്തിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനെ ബി.ജെ.പി വിമർശിച്ചിരുന്നു. അടുത്തിടെയാണ് ഗുണ്ടാ നേതാവും മുൻ എം.പിയുമായ ആതിക് അഹ്മദ് അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.