ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവക്കു പിന്നാലെ ഛത്തിസ്ഗഢ് കോൺഗ്രസിലും ഉരുൾപൊട്ടൽ. നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ഉണ്ടാക്കിയ ധാരണയനുസരിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സ്ഥാനം വിട്ടുനൽകണമെന്ന് ഊഴം കാത്തിരിക്കുന്ന ടി.എസ്. സിങ്ദേവ് ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി. നേതൃത്വം പാർട്ടി എം.എൽ.എമാരെ അഭിപ്രായമറിയാൻ ഡൽഹിക്കു വിളിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിെൻറ കാര്യത്തിൽ തീർപ്പില്ലാതെ മടക്കമില്ലെന്ന പ്രഖ്യാപനവുമായി സിങ്ദേവ് ഡൽഹിയിൽ തങ്ങുകയാണ്.
കഴിഞ്ഞദിവസം അദ്ദേഹത്തിനൊപ്പം രാഹുൽ ഗാന്ധിയെ കണ്ട ഭൂപേഷ് ബാഘേൽ വീണ്ടും നേതൃത്വവുമായി ചർച്ചക്ക് ഡൽഹിയിലെത്തും. 2018ലെ നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ആരാകണമെന്ന തർക്കം അവസാനിപ്പിച്ചത് രണ്ടര വർഷം കഴിയുേമ്പാൾ സ്ഥാനം തനിക്ക് നൽകാമെന്ന ഉറപ്പിെൻറ അടിസ്ഥാനത്തിലാണെന്ന് സിങ്ദേവ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ബാഘേൽ പ്രതികരിച്ചു. ഹൈകമാൻഡിെൻറ ഏതു നിർദേശവും അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കേണ്ട പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർസിങ്ങും പ്രതിയോഗി നവജോത്സിങ് സിദ്ദുവുമായുള്ള പോര് പാർട്ടിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അത് അവസാനിപ്പിക്കാനുള്ള ചർച്ച മാസങ്ങൾ പിന്നിട്ട് മുന്നോട്ടു പോകുന്നതല്ലാതെ സമവായം ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.