മുംബൈ: ലഹരി പാർട്ടിയുമായി ബന്ധമില്ലെന്ന് ആഡംബര കപ്പലായ കൊർഡെലിയ സി.ഇ.ഒ ജുർഗെൻ ബായ്ലോം. ചില യാത്രക്കാരുടെ ബാഗേജിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ കപ്പലിൽ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. ഇതുമൂലം കപ്പൽ വൈകിയതിൽ ക്ഷമ ചോദിക്കുകയാണെന്നും കമ്പനി സി.ഇ.ഒ പറഞ്ഞു. അതേസമയം, പാർട്ടി നടത്തിയവർ ഇന്ന് 11 മണിക്ക് ഹാജരാവാൻ എൻ.സി.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി പ്രസ്താവന പുറത്തിറക്കി. മുംബൈയിൽ നിന്നും ഗോവയിലേക്ക് യാത്രതിരിച്ച കൊർഡെലിയ കപ്പലിൽ നടത്തിയ റെയ്ഡിൽ രണ്ട് സ്ത്രീകളുൾപ്പടെ എട്ട് പേർ അറസ്റ്റിലായി. എം.ഡി.എം.എ, എകാസ്റ്റേ, കൊക്കൈയ്ൻ, മെഡാഫെഡ്രോ, ചരസ് എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ക്രൂയിസ് കപ്പലിൽ നിന്ന് പിടിയിലാവരിൽ ഡൽഹിയിൽ നിന്നുള്ള വ്യവസായിയുടെ മകളും ഉൾപ്പെടുന്നതായി വിവരമുണ്ട്. കപ്പലിൽ നിന്നും എൻ.സി.ബി കസ്റ്റഡിയിലെടുത്ത ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ എൻ.സി.ബി ചോദ്യം ചെയ്യുകയാണ്. ആര്യൻ ഖാന്‍റെ ഫോൺ എൻ.സി.ബി പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.