ഷില്ലോങ്: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മേഘാലയയിൽ സംഘർഷം. വെസ്റ്റ് ജെയിൻടിയ ഹിൽസ് ജില്ലയിലാണ് പ്രശ്നങ്ങളുണ്ടായത്. തുടർന്ന് ഷാസ്നിയാങ് ഗ്രാമത്തിൽ കർഫ്യു പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കർഫ്യു തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഗ്രാമത്തിലെ ചില ഭാഗങ്ങളിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അത് കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാനും തീവ്രമാകാനുമുള്ള സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ടാണ് കർഫ്യു പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 26 സീറ്റുമായി നാഷണൽ പീപ്പിൾസ് പാർട്ടിയാണ് മേഘാലയയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബി.ജെ.പിക്ക് രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. യു.ഡി.പി 11 സീറ്റിലും ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.