മുംബൈ: ഇൻറർനെറ്റിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നതാ യി മുംബൈ പൊലീസ്. അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ സ്ക്രീൻ വിവരങ്ങളും മറ്റും ശേഖരിച്ച്, സന്ദർശകെൻറ കോൺടാക്ട് ലിസ്റ്റിലും ഫ്രണ്ട്ലിസ്റ്റിലുമുള്ളവർക്ക് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടൽ.
തട്ടിപ്പുകാർ അശ്ലീല സൈറ്റുകളിൽ മാൽവെയറുകൾ സ്ഥാപിച്ചാണ് ഇതിന് വഴി ഒരുക്കുന്നത്. ഇത് സ്ഥാപിക്കുന്നതോടെ സൈറ്റ് സന്ദർശകെൻറ ബ്രൗസർ, ഒരു റിമോട്ട് കൺേട്രാൾ ആയി പ്രവർത്തിച്ച് ഡിസ്പ്ലേ സ്ക്രീനിെൻറ നിയന്ത്രണം ഏറ്റെടുക്കും. ഇതു വഴി സന്ദർശകെൻറ സുഹൃത്തുക്കളുടെ ഫോൺനമ്പറുകൾ, സമൂഹമാധ്യമ അക്കൗണ്ടിലെ കോൺടാക്ടുകൾ, ഇ^മെയിൽ എന്നിവ തട്ടിപ്പുകാരുടെ കൈകളിലെത്തുന്നു.
ശേഷം, ‘താങ്കൾ അശ്ലീല സൈറ്റ് കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ ഞങ്ങൾ റെക്കോഡ് ചെയ്തു കഴിഞ്ഞു, ഇനി ഞങ്ങൾ പറയുന്ന തുക അയച്ചു തന്നില്ലെങ്കിൽ ഈ ദൃശ്യങ്ങൾ താങ്കളുടെ വേണ്ടപ്പെട്ടവർക്ക് അയച്ചു കൊടുക്കു’ മെന്നും ഭീഷണിപ്പെടുത്തുന്ന ഇ-മെയിൽ സന്ദർശകന് അയക്കും.
തുക ബിറ്റ്കോയിൻ ആയി അയക്കണമെന്നാണ് ചില തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. 2900 ഡോളറാണ് ഇത്തരം ഒരു സംഭവത്തിൽ തട്ടിപ്പുകാർ ആവശ്യപ്പെട്ടത് എന്നും മഹാരാഷ്ട്ര സൈബർ വിഭാഗം എസ്.പി ബാൽസിങ് രാജ്പുത് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.