മാൻഡസ് ചുഴലിക്കാറ്റ് നാളെ തമിഴ്നാട് തീരം തൊടും; കനത്ത മഴക്ക് സാധ്യത, 13 ജില്ലകളിൽ റെഡ് അലർട്ട്

മാൻഡസ് ചുഴലിക്കാറ്റ് നാളെ തമിഴ്നാട് തീരം തൊടും; കനത്ത മഴക്ക് സാധ്യത, 13 ജില്ലകളിൽ റെഡ് അലർട്ട്

ചെന്നൈ: മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തമിഴ്നാട് തീരം തൊടും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിലും പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ തിരുമല, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിൽ മാൻഡസ് മൂലം മഴ ശക്തമാവുകയാണ്. മഴയെ തുടർന്ന് കൊടൈക്കനാലിൽ നിരവധി മരങ്ങൾ കടപുഴകി വീണു.

മഴയെ തുടർന്ന് ​ചെന്നൈ വിമാനത്താവളത്തിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. എൻ.ഡി.ആർ.എഫിന്റെ നിരവധി സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

Tags:    
News Summary - Cyclone Mandous reached chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.