ബംഗളൂരു: ദലിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതിന് മാണ്ഡ്യ ജില്ലയിലെ ഹനകെരെ ഗ്രാമത്തില്‍ സംഘര്‍ഷം. കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ഇതാദ്യമായാണ് ദലിതർക്ക് ജില്ല അധികൃതർ പ്രവേശനാനുമതി നല്‍കിയത്. മേൽജാതിക്കാരായ വൊക്കലിഗ സമുദായക്കാർ പ്രതിഷേധവുമായി രംഗത്തുവന്നതാണ് സംഘർഷ കാരണം.
മേൽജാതിക്കാർ സംഘടിച്ചെത്തി ക്ഷേത്രത്തിലെ ‘ഉത്സവ മൂർത്തി’ വിഗ്രഹം ബലമായി എടുത്തു കൊണ്ടുപോയി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹനകെരെ ഗ്രാമത്തില്‍ പൊലീസ് സേനയെ വിന്യസിച്ചു. കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ദലിതര്‍ക്ക് പണ്ടുമുതലേ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ജീര്‍ണാവസ്ഥയിലായ ക്ഷേത്രം മൂന്നുവര്‍ഷം മുമ്പാണ് പുതുക്കിപ്പണിതത്. ഈയിടെ ക്ഷേത്രം സംസ്ഥാന റിലിജിയസ് എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലായി.
ഇതോടെ, ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ദലിതര്‍ രംഗത്തെത്തുകയും വിവേചനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തെ സമീപിക്കുകയുമായിരുന്നു. ദലിതര്‍ക്ക് പ്രവേശനം നല്കുന്നതില് അതൃപ്തി അറിയിച്ച് മേല്‍ജാതിക്കാരും രംഗത്തെത്തി. പ്രശ്നം പരിഹരിക്കുന്നതിന് രണ്ട് സമാധാന യോഗങ്ങള്‍ നടത്തിയെങ്കിലും മേൽജാതിക്കാർ നിലപാട് മാറ്റിയില്ല.
ഇതോടെ, ദലിതർക്ക് ക്ഷേത്രപ്രവേശന അനുമതി നൽകിയ ജില്ല അധികൃതർ പൊലീസ് സംരക്ഷണവും ഏർപ്പെടുത്തി. എന്നാല്‍, ഇതില്‍ പ്രകോപിതരായ മേല്ജാതിക്കാര് ക്ഷേത്രത്തിലെ വിഗ്രഹം നീക്കുകയായിരുന്നു. ‘ക്ഷേത്രം അവര്‍ സൂക്ഷിക്കട്ടെ, പ്രതിഷ്ഠ തങ്ങള്‍ കൊണ്ടുപോകാം’ എന്ന് പറഞ്ഞായിരുന്നു വിഗ്രഹം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.