ഡാർജിലിങ്: ഡാർജലിങ് താഴ്വര വീണ്ടും സംഘർഷങ്ങളിലേക്ക് നീങ്ങുകയാണെന്ന സൂചന നൽകി ഗൂർഖലാൻറ് ജനമുക്തി മോർച്ച മേഖലയിൽ ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ചയാണ് ബന്ദ് ആരംഭിക്കുന്നത്. സർക്കാർ ഒാഫീസുകൾ, ബാങ്കുകൾ തുടങ്ങിയ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കില്ലെന്നാണ് സൂചന. പ്രത്യേക ഗുർഖലാൻറ് സംസ്ഥാനത്തിനായി ഡാർജലിങിൽ പ്രക്ഷോഭം നടത്തുന്ന സംഘടനായണ് ഗൂർഖലാൻറ് ജനമുക്തി മോർച്ച.
സംസ്ഥാനത്ത് ബംഗാളി ഭാഷ നിർബന്ധിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയാണ് ഡാർജലിങ് മേഖലയിൽ പ്രക്ഷോഭം ശക്തമായത്. ബംഗാളി നിർബന്ധിമാക്കിലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നുവെങ്കിലും പ്രക്ഷോഭകർ ഇത് മുഖവിലക്കെടുക്കാൻ തയാറായിരുന്നില്ല.
വ്യാഴാഴ്ച സംഘടന നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. പ്രക്ഷോഭകർ പൊലീസിനെതിരെ കല്ലെറിയുകയും ബോംബെറിയുകയും ചെയ്തു. ഡസൺകണക്കിന് പൊലീസ് വാനുകളും പ്രക്ഷോഭകർ തകർത്തു. എന്നാൽ ഇതിനിടയിലും മുഖ്യമന്ത്രി മമത ബാനർജി തെൻറ ക്യാബിനറ്റ് മീറ്റിങ് ഡാർജലിങ്ങിൽ നടത്തി. 44 വർഷങ്ങൾക്ക് ശേഷമാണ് രാജ്ഭവനിൽ ബംഗാൾ മന്ത്രിസഭായോഗം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.