ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ െലഫ്. ഗവർണറുടെ വീട്ടിൽ നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുന്നു. സമരം നടത്തുന്നവരിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ െജയിൻ തുടങ്ങിയവർ നിരാഹാര സമരത്തിലാണ്. കെജ്രിവാളിെൻറയും മന്ത്രിമാരുടെയും ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാക്കി നാല് ആംബുലൻസുകൾ ലെഫഗവർണറുടെ വസതിയിലെത്തിയിട്ടുണ്ട്. ലെഫ്. ഗവർണറുടെ വീട്ടിലെത്തിയ ഡോക്ടർമാർ മന്ത്രിമാരുടെ ആരോഗ്യനില പരിശോധിച്ചു.
നാല് മാസമായി എ.എ.പി സർക്കാറിനോട് ഡൽഹി െഎ.എ.എസ് ഉദ്യോഗസ്ഥർ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക. വീട്ടുപടിക്കൽ റേഷൻ എന്ന പദ്ധതിക്ക് അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജ്രിവാളും മന്ത്രിമാരും ലെഫ്.ഗവർണറുടെ ഒാഫീസിൽ സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.