ന്യൂഡൽഹി: ബലാത്സംഗക്കേസിൽ കുറ്റക്കാരായവർക്ക് ആറ് മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തെ തുടർന്ന് ബോധരഹിതയായതോടെയാണ് സ്വാതിയെ ഇന്ന് പുലർച്ച എൽ.എൻ.ജെ.പി ആശുപത്രിയിലാക്കിയത്.
കഴിഞ്ഞ 12 ദിവസമായി സ്വാതി മാലിവാൾ രാജ്ഘട്ടിൽ നിരാഹാര സമരം നടത്തുകയായിരുന്നു. ആദ്യം ഡൽഹിയിലെ ജന്തർമന്ദറിൽ തുടങ്ങിയ സമരം പിന്നീട് രാജ്ഘട്ടിലേക്ക് മാറ്റുകയായിരുന്നു.
ബലാത്സംഗ കേസിലെ പ്രതികൾക്ക് ഉടൻ ശിക്ഷ നടപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സ്വാതി മാലിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയിരുന്നു. ബലാത്സംഗ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന ദിശ ബിൽ കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് സ്വാതി പ്രഖ്യാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.