മുഗൾസരായ്: ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണം മനുഷ്യന് കഴിക്കാൻ കൊള്ളാത്തതാണെന്ന് പാർലമെൻറിൽ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ച് ദിവസങ്ങൾക്കകം യാത്രക്കാരന് തെളിവ് ലഭിച്ചു. ഉത്തർപ്രദേശിൽ പൂർവ എക്സ്പ്രസിലെ യാത്രക്കാരനാണ് വെജിറ്റബിൾ ബിരിയാണിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയത്.
ഝാർഖണ്ഡിൽ നിന്നും ഉത്തർപ്രദേശിലേക്ക് യാത്രചെയ്യുകയായിരുന്ന തീർത്ഥാടക സംഘത്തിലെരാൾ ഒാർഡർ ചെയ്ത വെജിറ്റബിൾ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടത്.
ഭക്ഷണത്തിൽ ചത്ത പല്ലിയാണുണ്ടായിരുന്നതെന്ന് ടിക്കറ്റ് എക്സാമിനറോടും പാൻട്രി അറ്റൻററിനോടും പരാതി പറഞ്ഞെങ്കിലും അവർ അത് അവഗണിച്ചു. തുടർന്ന് ഭക്ഷണം മോശമെന്നതിെൻറ തെളിവിന് മൊബൈലിൽ പടമെടുത്ത് അത് പുറത്തേക്ക് വലിച്ചെറിയുകായിരുന്നു. ഇതേ ട്രെയിനിൽ നിന്നും ഭക്ഷണം കഴിച്ച ഒരാൾക്ക് ശാരീരിക ആസ്വാസ്ഥ്യവുമുണ്ടായി.
ട്രെയിനിൽ ഒാർഡർ ചെയ്ത വെജിറ്റബിൾ ബിരിയാണി ചത്ത പല്ലിയെ കൊണ്ട് അലങ്കരിച്ചാണ് ലഭിച്ചതെന്ന് യാത്രക്കാരൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തു. തുടർന്ന് ട്രെയിൻ മുഗുൾസരായ് സ്റ്റേഷനിൽ അൽപനേരം നിർത്തിവെക്കുകയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെത്തി പാൻട്രി കാർ പരിശോധിക്കുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ ഡോക്ടർമാർ പരിശോധിച്ചു. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രെയിൻ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ ഉതകുന്നവയല്ലെന്നും ഭക്ഷണമുണ്ടാക്കുന്നത് മലിന ജലത്തിലും വൃത്തിയില്ലാത്ത സ്ഥലത്തുമാണെന്നും കംട്രോളർ ആൻറ് ഒാഡിറ്റർ ജനറൽ കഴിഞ്ഞ ആഴ്ച പാർലമെൻറിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.