രേവ (മധ്യപ്രദേശ്): അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ. 95 തവണയാണ് ഇവർ ഭർത്താവിന്റെ അമ്മയെ കത്തികൊണ്ട് കുത്തിയത്. 24കാരിയായ കാഞ്ചൻ കോൾ എന്ന യുവതിക്കാണ് മധ്യപ്രദേശിലെ അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2022 ജൂലൈ 12ന് മംഗാവ പോലീസ് സ്റ്റേഷൻ പരിധിയിലെ ആട്രയില ഗ്രാമത്തിൽ വീട്ടിലുണ്ടായ വഴക്കിനൊടുവിൽ കാഞ്ചൻ കോൾ 50 വയസ്സുള്ള അമ്മായിയമ്മ സരോജ് കോളിനെ 95 തവണ അരിവാൾ കൊണ്ട് കുത്തിയെന്നാണ് കേസ്. ഈ സമയം വീട്ടിൽ ഒറ്റക്കായിരുന്നു ഇര. മകൻ പിന്നീട് പോലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അവിടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വികാസ് ദ്വിവേദി പറഞ്ഞു. രേവ ഡിസ്ട്രിക്ട് -4 അഡീഷനൽ സെഷൻസ് ജഡ്ജി പത്മ ജാതവ് ആണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട സരോജ് കോളിന്റെ ഭർത്താവ് വാൽമിക് കോളിനെ പ്രേരണാക്കുറ്റം ചുമത്തി കേസിൽ കൂട്ടുപ്രതിയാക്കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.