മും​ബൈ കെട്ടിടം ​ദുരന്തം: കുടുങ്ങി കിടക്കുന്നവർക്കായി തെരച്ചിൽ ഊർജിതം; മരണം 33 ആയി


മും​ബൈ: മഹാരാഷ്​ട്ര ഭീ​വ​ണ്ടി​യി​ൽ ക​ന​ത്ത​മ​ഴ​യിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 33 ആയി ഉയർന്നു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 13 പേരുടെ മൃതദേഹങ്ങൾ കൂടി ചൊവ്വാഴ്ച കണ്ടെടുത്തു. രണ്ട് മുതൽ 15 വയസ് വരെ പ്രായമുള്ള 11 കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു.

അതേസമയം, കെട്ടിടത്തിനുള്ളിൽ കുടങ്ങിയവർക്കായി മൂന്നാം ദിവസവും എൻ.ഡി.ആർ.എഫ് സംഘത്തിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷപ്പെട്ടവരെ ഭീവണ്ടി, താനെ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന്​ 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം നിലംപൊത്തുകയായിരുന്നു. ഭീ​വ​ണ്ടി, ന​ർ​പോ​ളി പ​ട്ടേ​ൽ കോ​മ്പൗ​ണ്ടി​ലെ ഗി​ലാ​നി ബി​ൽ​ഡി​ങ് ആണ് ത​ക​ർ​ന്നു വീണ​ത്.

കെ​ട്ടി​ട​ത്തി​ൽ 25 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്നു. താ​മ​സ​ക്കാ​ർ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ ദു​ര​ന്തം സംഭവിച്ചത്. ഏ​ഴു​ വ​യ​സ്സു​കാ​ര​രൻ ഉ​ൾ​പ്പെ​ടെ 25 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

കെ​ട്ടി​ടം ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും താ​മ​സ​ക്കാ​രോ​ട്​ ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ്​ പ​തി​ച്ചിരുന്നതായും താനെ മുൻസിപ്പൽ കോർപറേഷൻ വ്യക്തമാക്കുന്നു. എന്നാൽ, കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കെട്ടിട ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

താനെയിൽ നിന്ന് 10 കിലോമീറ്റർ അകലെ വസ്ത്രനിർമാണ ശാലകൾ സ്ഥിതി ചെയ്യുന്ന പട്ടണത്തിൽ 40 ഫ്ലാറ്റുകളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.