ന്യൂഡൽഹി: നിഷ്ക്രിയ ആസ്തികളുള്ള വ്യക്തികളോ കമ്പനികളോ ബോധപൂർവം കടംവീട്ടാതിരുന്നാൽ അവരെ തുടർന്നുള്ള ലേലത്തിൽനിന്ന് വിലക്കുന്ന വിധത്തിലെ നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം. കോർപറേറ്റുകൾ, വ്യക്തികൾ, കമ്പനികൾ തുടങ്ങിയവയുടെ പാപ്പരത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള 2016ലെ ‘ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്’ ഭേദഗതി ചെയ്യാനുള്ള ഒാർഡിനൻസിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. നിയമാവലിയിലെ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നത് തടയൽ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഒൗദ്യോഗിക കുറിപ്പ് വ്യക്തമാക്കുന്നു.
പാപ്പരത്തക്കേസുകൾ പെരുകുന്ന സാഹചര്യത്തിൽ നിലവിലെ ചട്ടക്കൂടുകൾ കൂടുതൽ കർക്കശമാക്കാൻ ഉദ്ദേശിച്ചുള്ളതാണിത്. ഒരു വർഷത്തോളമായി നിഷ്ക്രിയമായ ആസ്തിയുള്ള പ്രമോട്ടർമാരെ അയോഗ്യരാക്കുന്നതടക്കം ഭേദഗതികളാണ് ഒാർഡിനൻസിലുള്ളത്. ബോധപൂർവം കടംവീട്ടാതെ നിയമം ലംഘിക്കുന്നവർക്ക് കമ്പനിയുടെ മുകളിലുള്ള നിയന്ത്രണാധികാരം ഇല്ലാതായേക്കുമെന്നും റിപ്പോർട്ടുണ്ട്.
2-015 നവംബറിലാണ് സർക്കാർ ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് ബിൽ കൊണ്ടുവന്നത്. ഇതിനായി ധനമന്ത്രാലയത്തിെൻറ കീഴിൽ ‘ബാങ്ക്റപ്റ്റ്സി ലോ റിഫോം കമ്മിറ്റി’ രൂപവത്കരിച്ചു. പാർലമെൻറിെൻറ ഇരു സഭകളും പാസാക്കിയ ബിൽ കഴിഞ്ഞവർഷം ഡിസംബറിൽ പ്രാബല്യത്തിൽ വന്നു. എല്ലാ കമ്പനികളെയും വ്യക്തികളെയും പങ്കാളിത്തങ്ങളെയും ഒരു വലയത്തിേലക്ക് ഏകീകരിച്ചുകൊണ്ട് രൂപവത്കരിച്ച നിയമം രാജ്യത്തിെൻറ സാമ്പത്തിക പരിഷ്കരണത്തിലെ പ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.