ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 10,000 ത്തോട് അടുക്കുന്നു. 24 മണിക്കൂറിനുള്ളിൽ 438 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 9333 ആയി. 5278 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 129 മരണവും റിപ്പോർട്ട് ചെയ്തു. 3926 പേർ രോഗമുക്തി നേടിയതായും ഡൽഹി ആരോഗ്യ വിഭാഗം അറിയിച്ചു.
അതേസമയം, നാലാംഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചു.
ടാക്സി, കാബ്, ബസ് സർവിസ് നിയന്ത്രണങ്ങളോടെ പുനസ്ഥാപിക്കണം, സർക്കാർ ജീവനക്കാർക്കും പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമായി ഡൽഹി മെട്രോ സർവിസ് പുനരാരംഭിക്കണം. 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് സ്വകാര്യസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.