ന്യൂഡൽഹി: നോയിഡ മേഖലയിൽ വികസനത്തിന്റെ പേരിൽ ഏറ്റെടുക്കുന്ന കാർഷികഭൂമിക്ക് അർഹമായ നഷ്ടപരിഹാരം ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് യു.പി കർഷകർ നടത്തിയ പാർലമെന്റ് മാർച്ച് ഡൽഹി അതിർത്തിയിൽ തടഞ്ഞു.
തിങ്കളാഴ്ച രാവിലെ നോയിഡ മഹാമായ മേൽപാലത്തിന് സമീപത്തുനിന്നും ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. മാർച്ച് ഡൽഹി അതിർത്തിയിൽ തടഞ്ഞതോടെ ഇവർ ഹൈവേയിൽ കുത്തിയിരുന്നു. മാർച്ച് ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ 5000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് അതിർത്തികളിൽ വിന്യസിച്ചത്.
ഞായറാഴ്ച കർഷകരും സർക്കാർ പ്രതിനിധികളും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരത്തെ തുടർന്ന് നോയിഡ ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. വിഷയം വീണ്ടും ചർച്ച ചെയ്യാമെന്ന് സർക്കാർ ഉറപ്പുനൽകിയതോടെയാണ് വൈകീട്ടോടെ സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.