ന്യൂഡൽഹി: വായു മലിനീകരണ പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. 12.30ന് യോഗം ചേരും.
17 വർഷത്തിനിടെ ഡൽഹി കണ്ട ഏറ്റവും വലിയ മലിനീകരണമാണ് നിലവിൽ അനുഭവപ്പെടുന്നത്. തെരുവിലൂടെ നടക്കുന്നവർക്ക് ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവെപ്പടുന്നുണ്ട്. പുകമൂടിയതിനാൽ 500 മീറ്ററിൽ കൂടുതൽ ദൂരത്തേക്ക് കാഴ്ചയില്ല.
ഡൽഹി ലഫ്. ഗവർണർ നജീബ് ജങും നാളെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. കെജ്രിവാൾ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ, പരിസ്ഥിതി മന്ത്രി ഇമ്രാൻ ഹുസൈൻ, ഡൽഹി ചീഫ് സെക്രട്ടറി, പൊലീസ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പെങ്കടുക്കും.
പുകപടലങ്ങളും മറ്റും നീക്കം ചെയ്യാനുള്ള നടപടികളെ കുറിച്ചും ചർച്ചനടക്കും. ശക്തമായ കാറ്റോ മഴയോ ഉണ്ടായില്ലെങ്കിൽ മറ്റു മാർഗങ്ങൾ അവലംബിക്കേണ്ടതായി വരും.
ദീപാവലി ആഘോഷവും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ വയലുകളിൽ കച്ചി കത്തിക്കുന്നതിെൻറ പുകയുമാണ് ഡൽഹിയെ മലിനമാക്കുന്നത്.
മലിനീകരണത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.