ന്യൂഡൽഹി: ചുട്ടുപൊള്ളുന്ന പകലുകൾക്ക് പിന്നാലെ ഡൽഹിയുടെ രാത്രികളും അസഹനീയമാവുന്നു. കഴിഞ്ഞ 12 വർഷത്തിലെ ഏറ്റവും ഉയർന്ന ശരാശരി രാത്രിതാപനില ബുധനാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തി.
35.2 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച രാത്രി രേഖപ്പെടുത്തിയ ശരാശരി താപനില. പലയിടത്തും ഇത് 40 വരെ എത്തിയിരുന്നു. 2012 ജൂണിൽ രേഖപ്പെടുത്തിയ 34 ഡിഗ്രിയായിരുന്നു ഇതിനുമുമ്പുള്ള റെക്കോഡ്. ഉഷ്ണാഘാതമടക്കം ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിൽ ചികിത്സതേടുന്നവരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്.
ബുധനാഴ്ച രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഉഷ്ണാഘാതത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
നഗര ഹൃദയത്തിലെ എൽ.എൻ.ജെ.പി സർക്കാർ ആശുപത്രിയിൽ 12 പേരാണ് സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുന്നത്. ഇവരിൽ നാലുപേരുടെ നില അതിഗുരുതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.