delhi lockdown

ഡൽഹിയിലെ ലോക്ഡൗൺ മേയ് 24 വരെ നീട്ടി

ന്യൂഡൽഹി: കോവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ലോക്ഡൗൺ മേയ് 24 വരെ നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് ഇക്കാര്യമറിയിച്ചത്.

രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 20നാണ് ഡൽഹി സർക്കാർ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. വിവിധ ഭാഗങ്ങളിലെ മെഡിക്കൽ സൗകര്യങ്ങളും ഒാക്സിജൻ ലഭ്യതയുള്ള കിടക്കകളുടെ എണ്ണവും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പിന്നീട് മേയ് 17 വരെ ലോക്ഡൗൺ നീട്ടുകയായിരുന്നു.

രണ്ടാം തരംഗത്തെ തുടർന്ന് നടപ്പാക്കിയ ലോക്ഡൗണാണ് ഡൽഹിയിൽ കോവിഡ് കേസുകൾ കുറയാനുള്ള പ്രധാന കാരണമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം. ഒരു മാസത്തിനു ശേഷം വെള്ളിയാഴ്ച പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 10,000ന് താഴെ എത്തിയിരുന്നു. 8,506 കോവിഡ് കേസുകളാണ് വെള്ളിയാഴ്ച പുതിയതായി റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Delhi extending the lockdown for one more week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.