ന്യൂഡൽഹി: കൊടും ശൈത്യത്തിന് പിന്നാലെ കനത്ത മഴയെയും അവഗണിച്ച് പ്രക്ഷോഭം തുടർന്ന് കർഷകർ. പ്രക്ഷോഭം ആരംഭിച്ചപ്പോൾ കൊടും ശൈത്യമാണ് കർഷകർ നേരിട്ട വെല്ലുവിളിയെങ്കിൽ 39ാം ദിവസം പിന്നിടുന്നതോടെ കനത്ത മഴയാണ് വെല്ലുവിളി ഉയർത്തുന്നത്.
കൊടും ശൈത്യമായാലും കനത്ത മഴയായാലും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. 'മഴ തങ്ങളുടെ വിളകൾക്ക് നല്ലതാണ്. ഞങ്ങളുടെ കൃഷിയിടങ്ങളിലെ പണിക്കിടെ മഴ പെയ്യുേമ്പാൾ ഞങ്ങൾ നനയുന്നു. അതിനാൽ അതൊരു പ്രശ്നമല്ല, ഇവിടെയും മഴയെ ഞങ്ങൾ നേരിടും' -കർഷകരിൽ ഒരാൾ പറഞ്ഞു.
രണ്ടുദിവസമായി കനത്ത മഴയാണ് ഡൽഹിയിൽ. പതിനായിരത്തിലധികം കർഷകരാണ് ഡൽഹിയിലെ വിവിധ അതിർത്തികളിൽ കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. തമ്പടിച്ചിരിക്കുന്ന ടെന്‍റുകളിൽനിന്നും പ്രക്ഷോഭ സ്ഥലങ്ങളിൽനിന്നും മഴവെള്ളം നീക്കുന്നതാണ് രണ്ടുദിവസമായി ഡൽഹി ഹരിയാന അതിർത്തിയായ സിൻഘുവിലെ പ്രധാന കാഴ്ച.
പ്രതികൂലമായ കാലാവസ്ഥ പ്രതിഷേധത്തിനെത്തിയ പ്രായമായ കർഷകരെ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളിവിടുമെന്നാണ് നിരീക്ഷണം. ൈശത്യത്തിൽ നിരവധി കർഷകർക്ക് ജീവൻ നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.