ന്യൂഡൽഹി: വിവാഹച്ചടങ്ങിൽ ബോളിവുഡിലെ ജനപ്രിയ പാട്ട് വെച്ച് നൃത്തം ചെയ്യാനുള്ള വരൻ്റെ തീരുമാനം കലാശിച്ചത് ദുരന്തത്തിൽ.
'ചോളി കെ പീച്ചേ ക്യാ ഹേ' എന്ന പാട്ടിൽ ചുവടുവെക്കാൻ സുഹൃത്തുക്കൾ നിര്‍ബന്ധിച്ചപ്പോള്‍ വരന്‍ നൃത്തം െവച്ചതിന് വിവാഹം വേണ്ടെന്നുവെച്ച് വധുവിന്റെ അച്ഛന്‍.
ഘോഷയാത്രയുമായാണ് വരൻ കല്യാണ വേദിയിലെത്തിയത്. സുഹൃത്തുക്കൾ നൃത്തം ചെയ്യാൻ പ്രേരിപ്പിച്ചതോടെ വരൻ പാട്ടിന് ചുവടുവെച്ചു. എന്നാൽ വരന്റെ നൃത്തവും പ്രവൃത്തികളും വധുവിന്റെ അച്ഛന് അത്ര പിടിച്ചില്ല.
പ്രകോപിതനായ വധുവിന്റെ അച്ഛന്‍ ഉടന്‍ തന്നെ കല്യാണച്ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് വധുവിന്റെ അച്ഛൻ വിവാഹം മുടക്കിയത്. ഒടുവിൽ വേദിയിൽ നിന്ന് വധുവിന്റെ അച്ഛൻ ഇറങ്ങിപ്പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വരന്‍ വധുവിന്റെ അച്ഛനോട് സംസാരിക്കുകയും, തമാശയായി ചെയ്തതാണെന്ന് പറയുകയും ചെയ്തെങ്കിലും അച്ഛൻ കേൾക്കാൻ തയ്യാറായില്ല. വിവാഹം മുടങ്ങിയതിനു ശേഷവും വധുവിന്റെ പിതാവിന്റെ ദേഷ്യം ശമിച്ചില്ലെന്നാണ് വധുവിന്റെ കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.