ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ അലോക് വർമയുടെ രാജിയിലേക്കു നയിച്ച സംഭവവികാസങ്ങ ൾക്കൊപ്പം ഹൈകോടതിയിൽനിന്ന് കേന്ദ്ര സർക്കാറിന് തിരിച്ചടി. പ്രധാനമന്ത്രി നരേന് ദ്ര മോദിയുടെ വിശ്വസ്തനും അലോക് വർമയുടെ എതിരാളിയുമായ സ്പെഷൽ ഡയറക്ടർ രാകേ ഷ് അസ്താനക്കെതിരായ കോഴക്കേസിൽ ഡൽഹി ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
അലോക് വർമ കഴിഞ്ഞാൽ സി.ബി.െഎയിൽ രണ്ടാമനെന്ന നിലയിൽ പ്രതിഷ്ഠിക്കപ്പെട്ട ഗുജറാത്ത് കേഡർ െഎ.പി.എസ് ഒാഫിസറാണ് രാകേഷ് അസ്താന. അദ്ദേഹമാണ് അലോക് വർമക്കെതിരെ കേന്ദ്ര വിജിലൻസ് കമീഷനു മുമ്പാകെ അഴിമതി ആരോപണം ഉന്നയിച്ചത്. അസ്താനക്കെതിരെ അലോകിെൻറ വിശ്വസ്തൻകൂടിയായ സി.ബി.െഎ െഡപ്യൂട്ടി സൂപ്രണ്ട് ദേവേന്ദർകുമാർ ഫയൽ ചെയ്ത കേസ് റദ്ദാക്കാൻ ഹൈകോടതി വിസമ്മതിച്ചു. കേസിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിൽനിന്ന് അസ്താനക്ക് നൽകിയ ഇടക്കാല സംരക്ഷണം പിൻവലിച്ചു.
10 ആഴ്ചക്കകം അസ്താനക്കും മറ്റുമെതിരായ അന്വേഷണം പൂർത്തിയാക്കാൻ സി.ബി.െഎയോട് നിർദേശിച്ചിട്ടുണ്ട്. കേസിലെ വസ്തുതകൾ പരിഗണിച്ചാൽ അസ്താനയെ കുറ്റവിചാരണ ചെയ്യുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് നജ്മി വസീറി പറഞ്ഞു. ഹൈദരാബാദിലെ വ്യവസായി സതീഷ്ബാബു സനയുടെ പരാതിപ്രകാരമാണ് അസ്താനക്കെതിരെ സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.