ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ഫലത്തിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജിയിൽ സുപ്രീംകോടതിക്ക് പിന്നാലെ കൗൺസലിങ് തടയാൻ ഡൽഹി ഹൈകോടതിയും വിസമ്മതിച്ചു. ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉത്തരസൂചികയിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥിനി നൽകിയ ഹരജിയിലാണ് കൗൺസലിങ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളിയത്.
ഹരജിയിൽ മറുപടി നൽകാൻ പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻ.ടി.എ) ഹൈകോടതി സമയം അനുവദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ഫിസിക്സ് വാലയും സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. 1,563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് ചോദ്യം ചെയ്തതാണ് ഫിസിക്സ് വാല ഹരജി നൽകിയിട്ടുള്ളത്. ഹരജികൾ സുപ്രീംകോടതി ജൂലൈ എട്ടിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.