ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് ദശാബ്ദത്തിന് ശേഷം വനിതാ മേയർ വരുന്നു. 2011 ലാണ് ഡൽഹിക്ക് അവസാനമായി വനിതാ മേയർ ഉണ്ടായത്. രജനി ആബ്ബി. ഡൽഹിയിൽ മുൻസിപ്പൽ കോർപ്പറേഷൻ നിലവിൽ വന്ന 1958 ൽ കോർപ്പറേഷൻ മേയർ ആയി നിയമിതയായത് സ്വാതന്ത്ര്യ സമര സേനാനി അരുണ ആസിഫലിയായിരുന്നു.
2012 വരെ ഡൽഹി മേയർ എന്നത് അഭിമാനകരമായ പദവിയായിരുന്നു. 2012 ൽ കോർപ്പറേഷൻ നോർത്ത്, സൗത്, ഈസ്റ്റ് എന്നിങ്ങനെ വിഭജിക്കപ്പെടുകയും മൂന്ന് മേയർമാർ ഉണ്ടാവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം മൂന്ന് കോർപ്പറേഷനുകളും യോജിപ്പിച്ച് മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി എന്നായി മാറി.
അതിനു ശേഷം നടക്കുന്ന ആദ്യ മേയർ തെരഞ്ഞെടുപ്പാണിത്. മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് രണ്ടാം മുൻസിപ്പൽ ഹൗസ് ചേർന്ന് തെരഞ്ഞെടുക്കും. അഞ്ചുവർഷത്തെ മേയർ പദവി ഓരോ വർഷം വിവിധ വിഭാഗങ്ങൾക്കായി വീതം വെച്ചിരിക്കുകയാണ്. ആദ്യ വർഷം വനിതാ സംവരണമാണ്. രണ്ടംഘട്ടത്തിൽ പൊതു വിഭാഗത്തിനും മൂന്നാം വർഷം സംവരണ വിഭാഗത്തിനും നാല് -അഞ്ച് വർഷങ്ങൾ വീണ്ടും ജനറൽ വിഭാഗത്തിനും നൽകും. അതിനാൽ ഈ വർഷം ഡൽഹിക്ക് വനിതാ മേയർ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.