ജമ്മു: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽനിന്ന് നിറതോക്കുമായി വനിത തീർഥാടക അറസ്റ്റിൽ. വിരമിച്ച പൊലീസ് കോൺസ്റ്റബിളാണെന്ന് അവകാശപ്പെട്ട ഡൽഹിയിൽനിന്നുള്ള ജ്യോതി ഗുപ്തയാണ് പിടിയിലായത്.
ശ്രീകോവിലിന് സമീപമുള്ള ചെക് പോയിന്റിൽ ആണ് ഇവർ പിടിയിലായത്. ഇവരുടെ തോക്കിന്റെ ലൈസൻസ് രണ്ടു വർഷം മുമ്പ് കാലഹരണപ്പെട്ടതാണ്. അറസ്റ്റിലായ സ്ത്രീ ഡൽഹി പൊലീസിൽ ജോലി ചെയ്യുന്നില്ലെന്ന് റിയാസി സീനിയർ പോലീസ് സൂപ്രണ്ട് പർമീന്ദർ സിങ് വ്യക്തമാക്കി.
കത്രയിലെ പൊലീസ് സ്റ്റേഷൻ ഭവനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്.എസ്.പി പറഞ്ഞു.
തിങ്കളാഴ്ച ഇതേ സ്ഥലത്ത് ബാഗിൽ രണ്ട് വെടിയുണ്ടകളുമായി എത്തിയ ഉത്തർപ്രദേശിൽനിന്നുള്ള സഞ്ജയ് സിങ്ങിനെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.