ന്യൂഡൽഹി: മണ്ഡല പുനർനിർണയ കമീഷൻ നാലു ദിവസത്തെ സന്ദർശനത്തിനായി ജമ്മു-കശ്മീരിലേക്ക്. കേന്ദ്ര ഭരണപ്രദേശത്തെ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി വിവരശേഖരണം നടത്തും. ജമ്മു- കശ്മീരിലെ പാർലമെൻറ്, നിയമസഭ മണ്ഡല പുനർ നിർണയ നടപടിയുടെ ഭാഗമായാണ് ജൂലൈ ആറു മുതൽ ഒമ്പതു വരെ നീളുന്ന സന്ദർശനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച പറഞ്ഞു.
ഡീലിമിേറ്റഷൻ കമീഷൻ ചെയർപേഴ്സൺ റിട്ട.ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്രയും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
''സന്ദർശനത്തിൽ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർ അടക്കമുള്ള ഭരണാധികാരികൾ തുടങ്ങിയവരുമായി കേന്ദ്ര ഭരണപ്രദേശത്തെ ഇരുപതോളം ജില്ലകളിൽനിന്ന് വിവരശേഖരണം നടത്തും'' -തെരഞ്ഞെടുപ്പ് കമീഷൻ വക്താവ് പറഞ്ഞു.
പുനർനിർണയം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു. 2011ലെ സെൻസസിെൻറ അടിസ്ഥാനത്തിൽ പുനർനിർണയവുമായി ബന്ധപ്പെട്ട് കമീഷൻ ആദ്യഘട്ട യോഗങ്ങൾ നടത്തിയിരുെന്നന്നും വക്താവ് കൂട്ടിച്ചേർത്തു.
പുനർനിർണയ നടപടികൾ പൂർത്തിയാക്കാനായി കഴിഞ്ഞ വർഷം മാർച്ചിലാണ് കമീഷൻ രൂപവത്കരിച്ചത്. ഇതു പിന്നീട് ഒരു വർഷം കൂടി നീട്ടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മിരിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേർത്തതിനു പിന്നാലെയാണ് മണ്ഡല പുനർനിർണയ കമീഷെൻറ പുതിയ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.