ന്യൂഡൽഹി: രാജ്യത്തുടനീളം കനത്ത മഴ പെയ്തിട്ടും ഇന്ത്യയിലെ 150 പ്രധാന ജലസംഭരണികളിലെ ശരാശരി ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്ന് കേന്ദ്ര ജല കമീഷൻ. ഔദ്യോഗിക കണക്കുകൾ പ്രകാരം 178.784 ബില്യൺ ക്യുബിക് മീറ്ററാണ് (ബി.സി.എം) 150 ജലസംഭരണികളുടെ ആകെ സംഭരണശേഷി. രാജ്യവ്യാപകമായി പെയ്ത 257.812 ബി.സി.എമ്മിന്റെ 69.35 ശതമാനമാണിത്.
കമീഷൻ റിപ്പോർട്ട് അനുസരിച്ച് ഈ ജലസംഭരണികളിലെ തത്സമയ സംഭരണം 91.496 ബി.സി.എം ആണ്. അഥവാ അവയുടെ മൊത്തം സംഭരണ ശേഷിയുടെ 51 ശതമാനം മാത്രം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ശരാശരി സംഭരണം 94 ശതമാനവും കഴിഞ്ഞ ദശകത്തിൽ 107 ശതമാനവുമായിരുന്നുവെന്നും പറയുന്നു. സാമാന്യം മഴ ലഭിച്ചിട്ടും ജൂലൈ 25ലെ ബുള്ളറ്റിൻ പ്രകാരം ഈ റിസർവോയറുകളിൽ തത്സമയ സംഭരണം 69.27 ബി.സി.എം ആയിരുന്നു. അഥവാ മൊത്തം തത്സമയ സംഭരണ ശേഷിയുടെ 39 ശതമാനം മാത്രം. കഴിഞ്ഞ വർഷം, ഇതേ കാലയളവിൽ 83.987 ബി.സി.എം ആയിരുന്നു.
ഹിമാചൽ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ 19.663 ബിസിഎം ശേഷിയുള്ള 10 റിസർവോയറുകളാണുള്ളത്. നിലവിൽ, അവയുടെ ശേഷിയുടെ 33 ശതമാനമായ 6.532 ബി.സി.എം മാത്രമേ വെള്ളമുള്ളൂ.
അസം, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ത്രിപുര, നാഗാലാൻഡ്, ബിഹാർ എന്നിവ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ 20.430 ബി.സി.എം ശേഷിയുള്ള 23 റിസർവോയറുകളാണുള്ളത്. അവ ഇപ്പോൾ അതിന്റെ ശേഷിയുടെ 34 ശതമാനമാണ് ജലം സംഭരിച്ചത്. കഴിഞ്ഞ വർഷത്തെ 31 ശതമാനത്തിൽ നിന്ന് നേരിയ പുരോഗതി ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.