ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ നീട്ടാനുള്ള സുപ്രീംകോടതി തീരുമാനം പൂണെ പൊലീസിെൻറ വിജയമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കേസിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി അറിയിച്ചത് പൂെണ െപാലീസ് വ്യക്തമായ തെളിവുകൾ ഹാജരാക്കിയതിനാലാണെന്നും ഫട്നാവിസ് പറഞ്ഞു.
മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ രാഷ്്ട്രീയ സമ്മർദ്ദമില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്. ഇത് എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന നടപടിയല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുണെ പൊലീസിെൻറ വിജയമാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി മനുഷ്യാവകാശ പ്രവർത്തകർ ഇത് തന്നെയാണ് ചെയ്യുന്നത്. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ അവർക്കെതിരായ നടപടികൾ നിലക്കുകയായിരുന്നുവെന്ന് ഫട്നാവിസ് ചൂണ്ടക്കാട്ടി. അതേ സമയം, മാവോയിസ്റ്റുകൾക്ക് ഇടമുള്ള ഏക സ്ഥലം കോൺഗ്രസാെണന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
മാവോവാദി ബന്ധം ആരോപിച്ച് പുണെ പൊലീസ് അറസ്റ്റു ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ നാലാഴ്ച കൂടി സുപ്രീംകോടതി നീട്ടിയിരുന്നു. ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വീട്ടുതടങ്കൽ നീട്ടിയത്. അതേസമയം, മനുഷ്യാവകാശ പ്രവർത്തകർക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.