ഞാൻ ആധുനിക അഭിമന്യൂ, ചക്രവ്യൂഹം ഭേദിക്കാൻ എനിക്കറിയാം - മഹാരാഷ്ട്രയിലെ വിജയത്തിൽ ഫഡ്നാവിസ്

മുംബൈ: താൻ ആധുനിക കാലത്തെ അഭിമന്യൂ ആണെന്നും ചക്രവ്യൂഹം ഭേദിക്കാൻ തനിക്ക് വ്യക്തമായി അറിയാമെന്നും സ്ഥാനമൊഴിയുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.

ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര ​നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഫഡ്നാവിസ്.

മഹാഭാരതത്തിലെ കഥാപാത്രമായ അഭിമന്യൂവിനെ കുറിച്ചായിരുന്നു ഫഡ്നാവിസ് സൂചിപ്പിച്ചത്. അർജുനന്റെയും സുഭദ്രയുടെയും മകനും യുദ്ധവീരനുമായ അഭിമന്യൂവിന് ചക്രവ്യൂഹത്തിൽ പ്രവേശിക്കാൻ അറിയാം. എന്നാൽ അതിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി അറിയില്ലായിരുന്നു. ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യൂവിനെ കൗരവപ്പട കൊല​പ്പെടുത്തുകയും ചെയ്തു.

തന്നെ അതുപോലൊരു ചക്രവ്യൂഹത്തിൽ പെടുത്താമെന്നാണ് മഹാവികാസ് അഘാഡി ചിന്തിക്കുന്നതെന്നും എന്നാൽ ആധുനിക അഭിമന്യൂ ആയ തനിക്ക് ചക്രവ്യൂഹത്തിൽ നിന്ന് പുറത്തുകടക്കാൻ വ്യക്തമായി അറിയാമെന്നും ഫഡ്നാവിസ് നേരത്തേയും വ്യക്തമാക്കിയിരുന്നു.

'നേരത്തേയും ഇതുതന്നെയാണ് ഞാൻ പറഞ്ഞത്. ഞങ്ങൾ ചക്രവ്യൂഹം ഭേദിച്ചിരിക്കുന്നു. ഈ വിജയത്തിൽ എനിക്ക് വളരെ ചെറിയ പ​ങ്കേയുള്ളൂ. ഞങ്ങളുടെ ടീമിനാണ് മുഴുവൻ ക്രെഡിറ്റും.'-നാഗ്പൂർ സൗത്ത് വെസ്റ്റ് സീറ്റിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ ഫഡ്നാവിസ് പറഞ്ഞു. 288 അംഗ നിയമസഭയിൽ 236സീറ്റുകൾ തൂത്തുവാരിയാണ് മഹായുതി സഖ്യത്തിന്റെ വിജയം. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യം 56 സീറ്റുകളിലൊതുങ്ങി.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയും എൻ.സി.പി നേതാവ് അജിത് പവാറും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിപദത്തിനായി ഒരു തർക്കവുമില്ലെന്നും മൂന്നുപാർട്ടികളും ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി. 

Tags:    
News Summary - Devendra Fadnavis On Big Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.