മെട്രോ നിർമാണം വിലയിരുത്താൻ മുഖ്യമന്ത്രിയെത്തിയത്​ പുലർച്ചെ മൂന്നു മണിക്ക്​

മുബൈ: നിർമാണത്തിലിരിക്കുന്ന മുംബൈ മെട്രോ പദ്ധതിയുടെ പുരോഗതി പരിശോധിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ നഗരം ചുറ്റിയത്​ പുലർച്ചെ 3.30 ന്​.  മെട്രോ നിർമാണം നടക്കുന്ന നഗരത്തിലെ പ്രധാനപ്പെട്ട അഞ്ചു മേഖലകളിലാണ്​​ ഫട്​നാവിസ്​ സന്ദർശനം നടത്തിയത്​.

മുഖ്യമന്ത്രിയുടെ പരിശോധനയെ തുടർന്ന്​ യാത്രക്കാർക്കും മെട്രോ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ്​ പുലർച്ചെ നഗരത്തിലെത്തിയതെന്ന്​ ഫട്​നാവിസ്​ പ്രതികരിച്ചു.
മുൻകൂട്ടി തയാറാക്കിയ ഭാഗങ്ങൾ ​കൂട്ടിയോജിപ്പിക്കുന്ന തരത്തിലുള്ള പുതിയ നിർമാണ രീതിയാണ്​ തുടരുന്നതെന്നും അതിനാൽ ദ്രുതഗതിയിൽ പദ്ധതി പൂർത്തീകരിക്കാവുമെന്നും ഫട്​നാവിസ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

മുംബൈയിലെ പുതിയ മെട്രോ പദ്ധതി 2016ലാണ്​ ആരംഭിച്ചത്​. 40,000 കോടി രൂപ ചെലവു ഉദ്ദേശിക്കുന്ന ​പദ്ധതി പ്രകാരം  75 കിലോമീറ്റർ മെട്രോ റെയിൽ 2019 ഒാടെ പൂർത്തിയാകും.

 

 

 

Tags:    
News Summary - Devendra Fadnavis Tours Mumbai From Midnight To 3:30 AM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.