മുംബൈ: ക്രിസ്മസ് ആഘോഷ പരിപാടികളിൽ പങ്കെടുത്തതിന് മഹാരാഷ്ട്രയിലെ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതക്ക് സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം. എഫ്.എം റേഡിയോ ചാനൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത് കേക്ക് മുറിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് അമൃതക്ക് നേരെ വിമർശനമുയരാൻ കാരണം. ഈ ക്രിസ്മസ് ആഘോഷത്തിൽ നിങ്ങളുടെ ഉപഹാരങ്ങൾ നിർധനരായ കുട്ടികൾക്ക് സന്തോഷം നൽകട്ടെയെന്നാണ് ട്വീറ്റിലുള്ളത്. ട്വീറ്റിന് പിന്നാലെ മുഖ്യമന്ത്രിയും ഭാര്യയും സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ടു.
launched-Be Santa-campaign, as Ambassador for @927BIGFM - to collect gifts from people -for poor children ,to bring smiles to their faces during this Christmas.Drop ur gifts at nearest @927BIGFM & Feel the joy -as best way to multiply your happiness is by sharing it with others pic.twitter.com/r5UTAi3nDY
— AMRUTA FADNAVIS (@fadnavis_amruta) December 12, 2017
വിമർശനം വർധിച്ചതോടെ മുഖ്യമന്ത്രിയുടെ ഒാഫീസ് വിശദീകരണവുമായി രംഗത്തെത്തി. സ്നേഹത്തിനും അനുതാപത്തിനും ഒരു മതവുമില്ലെന്നും എല്ലാത്തിൽ നിന്നുള്ള നല്ല ഗുണങ്ങളെ സ്വീകരിക്കണമെന്നും ട്വീറ്റിൽ പറയുന്നു. പ്രതിലോമകരമായ ചിന്തകളിൽ നിന്നും നിരുത്സാഹപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണം- മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.