ധാരാവിയിൽ തങ്ങിയവർ മടങ്ങിയത്​ കേരളത്തിലേക്ക്​

മും​ബൈ: ചേ​രി പ്ര​ദേ​ശ​മാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ഗാ​ർ​മ​െൻറ്​ യൂ​നി​റ്റ്​ ഉ​ട​മ​ യു​ടെ ഒ​ഴി​ഞ്ഞ ഫ്ലാ​റ്റി​ൽ ത​ങ്ങി​യ​വ​ർ മ​ട​ങ്ങി​യ​ത്​ കേ​ര​ള​ത്തി​ലേ​ക്കെ​ന്ന്​ മും​ബൈ പൊ​ലീ​സ്. ഡ​ൽ​ഹി​ യി​ലെ ത​ബ്​​ലീ​ഗ്​ സം​ഗ​മ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​​ശേ​ഷം മും​ബൈ​യി​ലെ​ത്തി​യ 10 പേ​രാ​ണ്​ ഗാ​ർ​മ​െൻറ്​ യൂ​നി ​റ്റ്​ ഉ​ട​മ​യു​ടെ ഒ​ഴി​ഞ്ഞ ഫ്ലാ​റ്റി​ൽ താ​മ​സി​ച്ച​ത്. ക​ഴി​ഞ്ഞ 22 മു​ത​ൽ 24 വ​രെ ത​ങ്ങി​യ ഇ​വ​ർ കോ​ഴി​ക്കോ​ േ​ട്ട​ക്കാ​ണ്​ പോ​യ​ത്. പോ​കും മ​ുമ്പ്​ ഇ​വ​രി​ൽ നാ​ലു​പേ​ർ ഗാ​ർ​മ​െൻറ്​ യൂ​നി​റ്റ്​ ഉ​ട​മ​യെ നേ​രി​ൽ കാ​ ണു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​വ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നു​ സം​ശ​യി​ക്കു​ന്ന​ത​ല്ലാ​തെ അ​ധി​കൃ​ത​ർ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​വ​രു​ടെ യാ​ത്ര​യെ കു​റി​ച്ച വി​വ​രം കേ​ര​ള പൊ​ലീ​സി​ന്​ കൈ​മാ​റി​യ​താ​യി പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ െചാ​വ്വാ​ഴ്​​ച​യാ​ണ്​ 56 കാ​ര​നാ​യ ഗാ​ർ​മ​െൻറ്​ യൂ​നി​റ്റ്​ ഉ​ട​മ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം ത​ബ്​​ലീ​ഗ്​ സം​ഗ​മ​ത്തി​ന്​ പോ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, സാ​മ്പ​ത്തി​ക ത​ല​സ്​​ഥാ​ന​മാ​യ മും​ബൈ ന​ഗ​ര​ത്ത​ിൽ കോ​വി​ഡ്​ വ്യാ​പ​നം പെ​രു​കു​ന്ന സൂ​ച​ന​യാ​ണ്​ ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ന​ഗ​ര​ത്തി​ൽ 95 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ, മും​ബൈ​യി​ൽ മാ​ത്ര​മു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 330 ആ​യി. സം​സ്​​ഥാ​ന​ത്ത്​ ആ​കെ 537 പേ​ർ​ക്ക്​ രോ​ഗ​മു​ണ്ട്. ഇ​തു​വ​രെ 28 പേ​രാ​ണ്​ മ​രി​ച്ച​ത്. മും​ബൈ​യി​ൽ രോ​ഗം പ​ട​രു​ന്ന​തിനി​ടെ 214 പ്ര​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ സീ​ൽ ​െച​യ്​​തു.

ഒ​മ്പ​തു​ല​ക്ഷം പേ​രെ ഇ​തു​വ​രെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ദി​നം രോ​ഗ​ബാ​ധ​ക്ക്​ അ​തി​സാ​ധ്യ​ത​യു​ള്ള അ​മ്പ​തോ​ളം പേ​രെ ക​ണ്ടെ​ത്തു​ന്ന​താ​യാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.
രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത 14 ക​ഴി​ഞ്ഞും മും​ബൈ​യി​ൽ ലോ​ക്​​ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​യ​ർ​ത്തു​ന്ന​ത്.
എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ ലോ​ക്​ ഡൗ​ൺ നീ​ട്ടു​ക​യു​ള്ളൂ​വെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ പ​റ​ഞ്ഞു.


Tags:    
News Summary - From Dharavi Persons Returs To Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.